ജൂലൈ 31 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട് file
Kerala

ജൂലൈ 31 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട്

ഇന്ന് ശക്തമായ കാറ്റിനു സാധ്യത; ഉയർന്ന തിരമാലയ്ക്ക് മുന്നറിയിപ്പ്

Ardra Gopakumar

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ ഇന്നും (ജൂലൈ 26) കനത്ത മഴയക്കു മുന്നറിയിപ്പ്. ജാഗ്രതയുയെ ഭാഗമായി ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇന്ന് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ജൂലൈ 31 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാമ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. തുടർന്ന് വിവധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.

യെലോ അലർട്ടുള്ള മറ്റ് ജില്ലകൾ:

ജൂലൈ 26: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 27: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 28: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 29: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25, 26 തീയതികളിൽ ശക്തമായ കാറ്റു വീശാനും, 27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന തിരമാലയ്ക്ക് ജാഗ്രത

കേരള തീരത്ത്‌ ശനിയാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം

കോലിക്കും പന്തിനും അർധസെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് ജയം

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയെ പെരുവഴിയിലാക്കി കെട്ടിടം ഉടമസ്ഥൻ

വി.വി. രാജേഷ് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്; വിശദീകരണവുമായി മുഖ‍്യമന്ത്രിയുടെ ഓഫീസ്