.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എം.ആർ.സി. പണിക്കർ
കൊല്ലം: ജനകീയ മത്സരങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ തുടർച്ചയായ രണ്ടാം ദിനവും കണ്ണൂർ കുതിപ്പ് തുടരുന്നു. ഇന്നലെ വൈകിട്ടുവരെയുള്ള മത്സരഫലം കണക്കിലെടുക്കുമ്പോൾ 640 പോയിന്‍റുകളാണു കണ്ണൂരിന്. 625 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 623 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. തൃശൂർ 608 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ ഇന്നലെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ കൊല്ലം അഞ്ചാം സ്ഥാനത്തായി. മലപ്പുറം- 597, എറണാകുളം-591, തിരുവനന്തപുരം- 566, കോട്ടയം-549 ആലപ്പുഴ-561, കാസർഗോഡ് -551, കോട്ടയം-549, വയനാട് -517, പത്തനംതിട്ട-489, ഇടുക്കി- 467 എന്നിങ്ങനെയാണ് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോഴുള്ള പോയിന്‍റ് നില.
ഇന്നു നിരവധി ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ പോയിന്‍റ് നിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും യഥാക്രമം 309, 331 പോയിന്‍റുകൾ വീതം നേടി കണ്ണൂർ തന്നെയാണ് മുന്നിൽ. സംസ്കൃതോത്സവത്തിൽ 75 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകൾ മുന്നിട്ട് നിൽക്കുമ്പോൾ അറബിക് കലോത്സവത്തിൽ 68 പോയിന്‍റുകൾ വീതം നേടി തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് മുന്നിൽ. ജനകീയ മത്സരങ്ങളായ മിമിക്രി, മോണോ ആക്‌ട്, മൈം, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, ചെണ്ടമേളം എന്നിവ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്.
മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മിമിക്രി-മൈം വേദികൾ പരസ്പരം മാറ്റിയത് മത്സരാർഥികളെയും അധ്യാപകരേയും ഒരേപോലെ വലച്ചു. മത്സരം വൈകിയത് മൂലം പലവേദികളിലും മത്സരാർഥികൾ മോഹാലസ്യപ്പെട്ട് വീണു. ഇവർക്ക് പ്രാഥമിക ചികിത്സനൽകി.