23 infra projects to be developed in Kerala through the Bharatmala Pariyojana initiative.
23 infra projects to be developed in Kerala through the Bharatmala Pariyojana initiative. indbiz.gov.in
Kerala

കരയിലും കടലിലും വികസന പ്രതീക്ഷകളുമായി കേരളം

പ്രത്യേക ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: മാനവ വികസന സൂചികയിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തിലും വ്യാവസായിക രംഗത്തും പിന്നിലായിപ്പോകുന്ന പതിവ് തിരുത്താൻ കേരളം തയാറെടുക്കുന്നു. അക്ഷരാർഥത്തിൽ കരയിലും വെള്ളത്തിലുമുള്ള വിവിധ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യപ്പെടുന്നത്.

ഇക്കൂട്ടത്തിൽ പ്രധാനം വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ​ദ്ധ​തി തന്നെ. സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായി മാറിക്കഴിഞ്ഞ വിഴിഞ്ഞത്ത് 80 ശ​ത​മാ​നം നി​ർ​മാ​ണ പ്രവർത്തനങ്ങൾ പൂ​ർ​ത്തി​യാ​യിക്കഴിഞ്ഞെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10 ല​ക്ഷം ക​ണ്ടെ​യ്‌​ന​റുകൾ കൈ​കാ​ര്യം ചെ​യ്യാ​നുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാകുക. ഇ​തു ക്രമേണ 30 ല​ക്ഷം വ​രെ ഉ​യ​ർ​ത്താ​നും ഉദ്ദേശിക്കുന്നു.

ക​ണ്ടെ​യ്‌​ന​ർ ഒ​ന്നി​ന്‌ ശ​രാ​ശ​രി ആ​റ്‌ തൊഴിൽദി​നം തു​റ​മു​ഖ​ത്തി​ന​ക​ത്തും പു​റ​ത്തും സൃ​ഷ്ടി​ക്കപ്പെടും. പ്രാദേശിക വിപണികൾ ഉൾപ്പെടെ കൂടുതൽ സജീവമാകാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. തു​റ​മു​ഖം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും സാധിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ്‌ മെ​ട്രോ പ​ദ്ധ​തി​യാണ് മറ്റൊരു വികസന സ്വപ്നം. കേ​ന്ദ്ര അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്‌​ക്ക്‌ സ്ഥ​ല​മെ​ടു​പ്പും മ​റ്റു ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കാനാണ് തീരുമാനം. 4,673 കോ​ടി രൂ​പ​യാ​ണ്‌ ചെ​ല​വ്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്‌.

റോഡുകളിലേക്ക് വരുമ്പോൾ, താ​മ​ര​ശേ​രി ചു​രം റോ​ഡി​ന്‌ ബ​ദ​ലാ​യി നി​ർ​മി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ– ക​ള്ളാ​ടി– മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യ്‌​ക്ക്‌ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ആ​രം​ഭി​ച്ചു കഴിഞ്ഞു. 2,043 കോ​ടി ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി 2029ൽ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്‌ ല​ക്ഷ്യ​മി​ടു​ന്ന​ത്‌. 655 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തീ​ര​ദേ​ശ പാ​ത 2027ൽ ​പൂ​ർ​ത്തി​യാ​കുമെന്നും പ്രതീക്ഷിക്കുന്നു. മ​ല​യോ​ര ഹൈ​വേ 2025 ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാനാണ് ശ്രമം.

ഇതുകൂടാതെ ഭാരത്‌മാല പരിയോജനയിൽ ഉൾപ്പെടുത്തി 23 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പ്രധാനമായും മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളാണിവ. 550 കോടി രൂപയാണ് ആകെ ചെലവ്. റോഡുകളുടെ വികസനം, വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കുമുള്ള യാത്രാ സൗകര്യം വർധിപ്പിക്കൽ എന്നിവ ഇതിന്‍റെ ഭാഗമാണ്.

ഇത് പൂർത്തിയാകുന്നതോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം. 2018ലെ പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർനിർമിക്കുന്നതടക്കം പദ്ധതിയുടെ ഭാഗമാണ്.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു