മുഖ‍്യമന്ത്രി പിണറായി വിജയൻ

 
Kerala

കേരളം നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പം, മരണം വേദനയുണ്ടാക്കുന്നത്: പിണറായി വിജയൻ

മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പ് അർഹിക്കാത്ത കുറ്റമാണ് ചെയ്തത്

Jisha P.O.

തിരുവനന്തപുരം: നിതിൻ രാജിന്‍റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പ് അർഹിക്കാത്ത കുറ്റമാണ് ചെയ്തത് .ഡോ.ബി.ആർ, അംബേദ്കറുടെ ജന്മദിനത്തിൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് നിതിൻ രാജിന്‍റെ മരണത്തെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്.

ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളെജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം വേദനയുണ്ടാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തയാണിത്.

മിടുക്കനായ വിദ്യാർഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പ് അർഹിക്കാത്ത കുറ്റമാണ് ചെയ്തത് . കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിലെ ജാതിയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഇറാൻ-അമെരിക്ക വെടിനിർത്തൽ അവസാനിക്കും മുമ്പേ വീണ്ടും ചർച്ചയ്ക്ക് നീക്കം

നിതിൻ രാജിന്‍റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം

പക്വതയില്ല, പോരാട്ടങ്ങളില്ല; സ്വന്തം കൈയിലിരിപ്പിൽ കാലു തട്ടി വീഴുമോ സതീശന്‍?

ഷെയ്ൻ വോണിന്‍റെ മരണകാരണം കൊവിഡ് വാക്സിനെന്ന് മകൻ

21 വർഷത്തിനു ശേഷം ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ