Kerala State Film Awards 
Kerala

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജൂലൈ 19ന്

മികച്ച നടനുള്ള അവാർഡിനായ പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജൂലൈ 19ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാർഡുകൾ പ്രഖ്യാപിക്കും. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ത്രിതല ജൂറിയാണ് അവാർഡ് നിർണയിക്കുക. സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.

സൗദി വെള്ളയ്ക്ക, അറിയിപ്പ്, ഇലവീഴാ പൂഞ്ചിറ, ജയ ജയ ജയ ഹേ എന്നീവ മികച്ച ചിത്രങ്ങൾക്കുള്ള അവാർഡുകൾക്കുള്ള പരിഗണനയിലുണ്ടാവുക. മികച്ച നടനുള്ള അവാർഡിനായുള്ള പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണെന്നാണ് റിപ്പോർട്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോർഷാച്ച് എന്നീ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് മുന്‍തൂക്കം നൽകുമ്പോൾ ന്നാ താൻ കേസ് കോട്, അറിയിപ്പ്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്‍റേതായി അവസാന റൗണ്ടിലുള്ളത്. തീർപ്പ്, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രകടനം പൃഥ്വിരാജിനേയും അവസാന റൗണ്ടിലെത്തിച്ചിട്ടിണ്ടെന്നാണ് വിവരം.

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തിന്‍റെ വാദങ്ങൾ തളളി വിദേശകാര്യ മന്ത്രാലയം

തേങ്ങയെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോതമം​ഗലത്തെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെൺസുഹൃത്ത് അറസ്റ്റിൽ

ആശുപത്രി ഉപകരണങ്ങൾ കാണാനില്ലെന്ന മന്ത്രിയുടെ ആരോപണം തളളി ഡോ. ഹാരിസ് ചിറക്കൽ