തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച വൃത്തി- 2025 ദേശീയ കോൺക്ലേവിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, കെ. രാജൻ, ജി.ആർ. അനിൽ എന്നിവർ സമീപം.

 

ചിത്രം: കെ. ബി.ജയചന്ദ്രൻ

Kerala

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികം 21 മുതൽ

വാർഷികാഘോഷങ്ങൾക്ക് 21ന് കാസർകോട് തുടക്കം കുറിക്കും.

തിരുവനന്തപുരം: സർക്കാരിന്‍റെ നാലാം വാർഷികം 21 മുതൽ മെയ് 30 വരെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2016 ൽ അധികാരത്തിൽ വന്ന സർക്കാരിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ. ആ നിലയ്ക്ക് ഒമ്പത് വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായും അതു മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളും നാടിന്‍റെ സമ്പദ്സമൃദ്ധമായ ഭാവി മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനുള്ള പരിപാടികളാണ് വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുക. സർക്കാർ വകുപ്പുകളുടെ സേവനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും മനസിലാക്കാൻ ജനങ്ങൾക്ക് വിപുലമായ സൗകര്യം ഒരുക്കും. സർക്കാരും ജനങ്ങളുമായുള്ള ഇഴയടുപ്പം ദൃഢമാക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനും സഹായിക്കുന്നതാവും വാർഷികാഘോഷം.

വാർഷികാഘോഷങ്ങൾക്ക് 21ന് കാസർകോട് തുടക്കം കുറിക്കും. ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാതലയോഗങ്ങൾ നടക്കും. അവയിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. പ്രദർശന, വിപണന മേളകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷപരിപാടി യുടെ സമാപനം.

ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ / തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10.30ന് തുടങ്ങി 12.30ന്‌ അവസാനിക്കുന്ന രീതിയിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. നവകേരളത്തിലേക്ക് ഉറച്ച ചുവടുവയ്പുകളുമായി മുന്നേറുന്ന അവസരത്തിലാണ് നാലാം വാർഷികാഘോഷത്തിലേക്ക് സർക്കാർ കടക്കുന്നത്. തുടർന്നുള്ള പദ്ധതികൾ നടപ്പാക്കാനുള്ള അവസരമായികൂടി നാലാം വാർഷികാഘോഷത്തെ കാണുന്നു. ജനം നൽകിയ പിന്തുണയാണ് സംസ്ഥാനത്തിന്‍റെ നേട്ടങ്ങളെല്ലാം സാധ്യമാക്കാൻ സർക്കാരിന് ഊർജവും പ്രചോദനവും നൽകുന്നത്. സർക്കാരിന്‍റെ മുന്നോട്ടുള്ള യാത്രയിലും ജനപിന്തുണ അത്യന്താപേക്ഷിതമാണ്. പ്രതിസന്ധികളിലും സന്തോഷത്തിലും വികസനത്തിലും ആഘോഷങ്ങളിലുമെല്ലാം നാം ഒറ്റക്കെട്ടായി നിന്നു. സർക്കാരും ജനങ്ങളും കൈകോർത്തു നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടന്നു മുന്നോട്ടുപോകാൻ കഴിയും. ഒരേ മനസോടെയുള്ള ഈ യാത്ര തുടരേണ്ടതുണ്ട്. നാലാം വാർഷികാഘോഷം സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ