ശ്രദ്ധയ്ക്ക്!! ആലുവ പാലത്തിൽ അറ്റകുറ്റപ്പണി; മെമു റദ്ദാക്കി, വന്ദേഭാരത് അടക്കം 6 ട്രെയിനുകള്‍ വൈകിയോടും
file image
ആലുവ: സംസ്ഥാനത്ത് ഞായറാഴ്ച ട്രെയിനുകൾ വൈകിയോടും. ആലുവ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നത് മൂലമാണ് ട്രെയിനുകൾ വൈകിയോടുക. എറണാകുളം-പാലക്കാട് മെമു (66610), പാലക്കാട്-എറണാകുളം മെമു (66609) എന്നീ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് പത്തിനും ഈ രണ്ട് ട്രെയിനുകളും ഓടുന്നതല്ല. പാലം അറ്റകുറ്റപ്പണി തുടരേണ്ടതിനാൽ ഓഗസ്റ്റ് പത്തിനും ട്രെയിൻ സര്‍വീസിന് നിയന്ത്രണമുണ്ടാകും.
വൈകിയോടുന്ന ട്രെയിനുകൾ...
ഗൊരഖ്പുർ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12511)- ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയോടും
കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308) 1.15 മണിക്കൂർ വൈകും
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) 25 മിനിറ്റ് വൈകും
തിരുവനന്തപുരം സെന്‍ട്രൽ -മംഗളൂരു സെന്‍ട്രൽ വന്ദേഭാരത് (20632)- 10 മിനിറ്റ്
സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230)- 30 മിനിറ്റ് വൈകും
ജാംനഗര്‍-തിരുനെൽവേലി എക്സ്പ്രസ് (19578) - 10 മിനിറ്റ്