ആദ്യം പരീക്ഷ, പിന്നെ ക്ലാസ്!! കേരള സർവകലാശാലയുടെ വിചിത്ര സർക്കുലർ

 
Kerala

ആദ്യം പരീക്ഷ, പിന്നെ ക്ലാസ്!! കേരള സർവകലാശാലയുടെ വിചിത്ര സർക്കുലർ

2023-2025 ബാച്ചിലെ എംബിഎ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിചിത്രമായ പരീക്ഷാ നടത്തിപ്പ്. നാലാം സെമസ്റ്റർ ആരംഭിക്കും മുൻപേ നാലാം സെമസ്റ്റർ പരീക്ഷ നടത്താനാണ് തീരുമാനം.

2023-2025 ബാച്ചിലെ എംബിഎ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. ജൂലൈ 14 നാണ് മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നത്. 28 ന് വൈവയും നടത്തും. അതിനും ശേഷമാവും നാലാം സെമസ്റ്റർ ക്ലാസ് ആരംഭിക്കുക.

ഇതിനിടെയാണ് ജൂലൈ 21 ന് നാലാം സെമസ്റ്റർ പരീക്ഷ നടത്താൻ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ ഈ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സർവകലാശാലയുടെ നോട്ടിഫിക്കേഷനിൽ ആവശ്യപ്പെടുന്നു. വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. പരീക്ഷാ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി