രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
തിരുവനന്തപുരം: ഒണാഘോഷ ചടങ്ങുകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കറിനെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ. ചൊവ്വാഴ്ച മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലു മണിക്ക് രാജ് ഭവനിലെത്തും. സെപ്റ്റംബർ 9ന് നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.
ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.