കെ.എസ്. അനിൽകുമാര്‍
കൊച്ചി: കേരള സർവകലാശാലയിലെ പദവി തർക്കത്തിൽ രജിസ്ട്രാറുടെ ഹർജി തള്ളി ഹൈക്കോടതി. സസ്പെന്‍ഷൻ നടപടിക്കെതിരേ ഡോ. കെ.എസ്. അനിൽകുമാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും.
അനിൽകുമാറിന്‍റെ സസ്പെൻഷൻ സംബന്ധിച്ച് സിന്‍ഡിക്കേറ്റ് യോഗത്തിന് തീരുമാനിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.