.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തടസമില്ലാതെ ജലവിതരണം, ആശ്വാസമായി കിഫ്ബി | Video
വികസനോന്മുഖവും നവീനവുമായ ജല വിതരണ പദ്ധതികളാണ് സംസ്ഥാനത്തിന്‍റെ മുഖമുദ്രകളിലൊന്ന്. മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ കിഫ്ബിയുടെ സഹായത്തോടെ അനവധി പരിപാടികളാണ് ജില്ലകളിൽ ഒട്ടാകെ നടപ്പിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്താകെ കേരള വാട്ടർ അഥോറിറ്റിയുടെ 70 ജല വിതരണ പദ്ധതികൾക്കായി കിഫ്ബി 4428.763 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ അറുപത് പ്രധാന കുടിവെള്ള പദ്ധതികൾക്കായി 4046.12 കോടി രൂപയും, പഴയതും കേടായതുമായ പത്ത് പൈപ്പ് ലൈൻ പ്രോജക്ടുകൾക്ക് അവ മാറ്റുന്നതിനായി 382.64 കോടി രൂപയും ആണ് വകയിരുത്തിയിരിക്കുന്നത്. പരമാവധി വീടുകളിൽ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യത്‌നങ്ങൾ സംസ്ഥാനത്തൊട്ടാകെ കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്നു.
പ്രധാന കുടിവെള്ള പദ്ധതികളിൽ ഉൽപാദന ഘടകങ്ങളായ ഇൻടേക്ക് വെൽ, റോ വാട്ടർ പമ്പിംഗ് മെയിൻ, പമ്പ് ഹൗസ്, ട്രാൻസ്ഫോർമർ, WTP, ലാബ് മുതലായവയും. ട്രാൻസ്മിഷൻ ശൃംഖലയിലെ ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ, ബൂസ്റ്റർ സ്റ്റേഷനുകൾ, OHSRs, GLSRs തുടങ്ങിയവയും. വിതരണ ശൃംഖലാ ഘടകങ്ങൾ ആയ വിതരണ മെയിനുകൾ, റൈഡർ മെയിനുകൾ, സേവന ലൈനുകൾ എന്നിവ ഉൾപ്പടെ നിലവിലുള്ള സ്കീമുകളുടെ വർദ്ധനവും പുനഃസ്ഥാപനവും പദ്ധതിയിൽ പെടുന്നു.
255 പാക്കേജുകളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 4 വരെയും 20 മുതൽ 25 വരെയും 30 മുതൽ 44 വരെയും 46 മുതൽ 52 വരെയുമുള്ള വാർഡുകളിലും, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലും ഈ പദ്ധതിയുടെ പ്രയോജനമുണ്ട്. പുതിയ ജലസംഭരണികളുടെ വിതരണ ശൃംഖലയുടെ നവീകരണവും, വിപുലീകരണവുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കരുമാടിയിൽ നിലവിലുള്ള 62 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ജലമാണ് ഈ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ചാത്തനാട്. വടികാട്. ചുടുകാട് എന്നിവിടങ്ങളിൽ 16 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, ചന്ദനക്കാവ് 12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നത ജലസംഭരണി, വഴിച്ചേരി 6ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല സംഭരണി, ചാത്തനാട് 5 ലക്ഷം ലിറ്റര്‍ ജലസംഭരണി, വിടകാട് 3 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത തല ജലസംഭരണി, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ 12 ലക്ഷം വീതം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണികൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.