കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും

 
Kerala

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം

തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കും

Jisha P.O.

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ. ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെ സിറ്റിങ് സീറ്റാണാണ് പേരാവൂർ.

യുഡിഎഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാനാണ് കെ.കെ. ശൈലജയെ കളത്തിലിറക്കുന്നത്. പേരാവൂർ മത്സരിക്കാൻ തയ്യാറാണെന്ന് കെ.കെ. ശൈലജ നിലപാട് അറിയിച്ചിട്ടുണ്ട്.

പേരാവൂരിൽ ആര് നിന്നാലും എൽഡിഎഫ് വിജ‍യിക്കുമെന്നും സ്ഥാനാർഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.കെ. ശൈലജ പ്രതികരിച്ചു.

ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം; ഇറാന് ചൈനയുടെ പിന്തുണ

ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല