കെ.എം. ഷാജഹാൻ
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി യൂട‍്യൂബർ കെ.എം. ഷാജഹാൻ രംഗത്ത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും 25 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ലൈംഗിക ആരോപണ കേസുകളിൽ നിരന്തരം ഇരകൾക്കു വേണ്ടി വാദിക്കുന്നയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസ്ക്രീം പാർലർ കേസ്, വിതുര കേസ്, കിളിരൂർ കേസ് എന്നീ കേസുകളിൽ ഇരകൾക്കു വേണ്ടി പോരാടിയെന്നും വേടന്‍റെ കേസിലും ഇരക്കൊപ്പം നിന്നുവെന്നും ഷാജഹാൻ പറഞ്ഞു. തന്നെ സമ്മർദത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ ഷാജഹാൻ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും പറഞ്ഞു.