വിനായകൻ

 
Kerala

ഫെയ്സ്ബുക്കിൽ കവിതയെഴുതിയതെന്ന് വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്, ചോദ്യം ചെയ്ത് വിട്ടയച്ചു

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് നടപടി

Namitha Mohanan

കൊച്ചി: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കേസെടുക്കാൻ വകുപ്പില്ലെന്ന് കാട്ടി കൊച്ചി സൈബർ പൊലീസാണ് വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചത്. താൻ ഫെയ്സ് ബുക്കിൽ കവിതയെഴുതിയതാണെന്നാണ് വിനായകൻ മൊഴി നൽകിയത്.

വിഎസ് അന്തരിച്ച സമയത്ത് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് നടപടി.

ഫെയ്സ് ബുക്കിലൂടെ നിരന്തരം അധിക്ഷേപങ്ങളും അശ്ലീലങ്ങളും പ്രചരിപ്പിക്കുന്നെന്നും വിനായകൻ പൊതുശല്യമാണെന്നുമായിരുന്നു പരാതി. എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണെന്നും സർക്കാർ പിടിച്ചു കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി

അണ്ടർ 19 ഏഷ‍്യകപ്പിൽ ഇന്ത‍്യക്ക് തോൽവി; കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

ഗുജറാത്തിൽ അഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

വാളയാറിലെ ആൾക്കൂട്ടക്കൊലപാതകം; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ