പ്രതീകാത്മക ചിത്രം. 
Kerala

രണ്ടു പേരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയുടെ അപേക്ഷ..!! കുരുക്കിലായത് ഉദ്യോഗസ്ഥര്‍

പെണ്‍കുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ

പുനലൂർ: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടി നല്‍കിയ അപേക്ഷ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിനി അപേക്ഷ നല്‍കിയത്.

സ്‌പെഷല്‍ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പുനലൂര്‍ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെണ്‍കുട്ടി അപേക്ഷ നല്‍കി.

ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍, പെണ്‍കുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചേക്കില്ല; ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും

സ്വപ്നയുടെ വെളിപ്പെടുത്തൽ; കടകംപള്ളി സുരേന്ദ്രനെതിരേ കേസെടുക്കണം, ഡിജിപിക്ക് പരാതി

"വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ"; അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാട്ടാന കിണറ്റിൽ തന്നെ; വനംവകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ, രക്ഷാദൗത്യം നിർത്തിവച്ചു

റിപ്പോർട്ടിങ് ശരിയല്ലെന്ന് നാഗാലാൻഡ് ഉപമുഖ്യമന്ത്രി; പിന്നാലെ മാധ്യമപ്രവർത്തകന് വെടിയേറ്റു