കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി; അടുത്ത ഊഴക്കാരന് അഡ്വൈസ് മെമ്മോ അയച്ചു

 
Kerala

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി; അടുത്ത ഊഴക്കാരന് അഡ്വൈസ് മെമ്മോ അയച്ചു

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായിരുന്നു ബാലു

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജാതിവിവേചനത്തെ തുടർന്ന് കഴകക്കാരനായിരുന്ന ബി.എ. ബാലു രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചു.

കഴിഞ്ഞ ആഴ്ചയാണ് ബാലു രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്നുമാത്രമാണ് കത്തിലുണ്ടായിരുന്നത്. ബുധനാഴ്ച ദേവസ്വം ഓഫിസിലെത്തി രാജിക്കത്ത് നേരിട്ട് നൽകിയിരുന്നു.

കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. ഇതിനു ശേഷം ബാലു അവധിയിലായിരുന്നു. കുടർന്നാണ് രാജി.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായിരുന്നു ബാലു. എന്നാൽ ബാലുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെ 6 തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകുകയായിരുന്നു. ഈഴവ സമുദായത്തിൽപെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണമെന്നാണ് വിമർശനം.

ഏഷ്യ കപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം: സസ്പെൻസ് അവസാനിപ്പിച്ച് സ്പോർട്സ് മന്ത്രാലയം

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കി

ശാരീരികക്ഷമത മുഖ‍്യം; ബ്രോങ്കോ ടെസ്റ്റുമായി ഗംഭീർ

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു

പങ്കാളിയെ ആശ്രയിക്കാതെ വിവാഹബന്ധത്തിൽ തുടരാൻ സാധിക്കില്ല: സുപ്രീം കോടതി