കോട്ടയം - എറണാകുളം എലിവേറ്റഡ് ഹൈവേ പരിഗണനയിൽ.

 
Kerala

കോട്ടയം - എറണാകുളം ആകാശപാത പരിഗണനയിൽ | Video

കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ പദ്ധതി പ്രായോഗികമായാൽ മധ്യകേരളത്തിലെ നാല് ജില്ലകൾക്ക് പ്രയോജനപ്പെടും.

കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ആകാശ പാത പദ്ധതി കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരിട്ട് ഇതിനുള്ള സാധ്യതാ പഠനം നടത്തും.

കോട്ടയം മുളങ്കുഴ മുതൽ തൃപ്പൂണിത്തുറ ബൈപാസ് വരെ നീളുന്നതാണ് പരിഗണനയിലുള്ള എലിവേറ്റഡ് ഹൈവേ. ഇതിന് ഏകദേശം അറുപത് കിലോമീറ്ററായിരിക്കും ദൈർഘ്യം.

കോട്ടയം മുളങ്കുഴയിൽ നിന്ന് കാഞ്ഞിരം വഴി കുമരകത്തെത്തി, അവിടെനിന്ന് കവണാറ്റിൻകര, കൈപ്പുഴമുട്ട്, തലയാഴം, വല്ലകം, കാട്ടിക്കുന്ന് വഴി പൂത്തട്ടയിലെത്തി നടക്കാവ് വഴിയാണ് ഇത് തൃപ്പൂണിത്തുറ ബൈപാസിൽ എത്തിച്ചേരുക.

പ്രായോഗികമായാൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾ ഉൾപ്പെടെ മധ്യകേരളത്തിനാകെ ഗുണം ചെയ്യുന്നതാണ് പദ്ധതി.

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻനായർ

ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്