Kerala

കോട്ടയത്ത് സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ

കോട്ടയം: ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പൊൻകുന്നം സ്വദേശി റോബി മറ്റപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കലക്റ്ററുടെ ഓഫീസിന് മുന്നിൽ കിടന്ന് സമരം ചെയ്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ഥാനാർഥിയുടെ പ്രചരണ വാഹനം പാസില്ലാതെ പര്യടനം നടത്തിയതിനാൽ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് കലക്റ്ററുടെ ഓഫീസിനു മുന്നിൽ റോബി സമരം നടത്തിയത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാത്തതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ് സ്ഥാനാർഥി.

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം