പ്രതി ഹരി, മരിച്ച അശോകൻ
കോട്ടയം: കോട്ടയം രാമപുരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ ജ്വല്ലറി ഉടമ മരിച്ചു. ജ്വല്ലറി ഉടമ അശോകനാണ് (55) മരിച്ചത്. രാമപുരം ബസ് സ്റ്റാൻഡിനു സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറിയുടെ ഉടമയാണ് അശോകൻ. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അതേസമയം പ്രതി ഹരി (59) ശനിയാഴ്ച തന്നെ പൊലീസിൽ കീഴടങ്ങി. സാമ്പത്തിക ഇടപാടിനെ ചുറ്റിപറ്റിയുണ്ടായ തർക്കമാണ് ആക്രമണത്തിനു കാരണം. ഹരിക്കെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.