കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം തകർന്നു വീണു

 
Kerala

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം തകർന്നു വീണു

കെട്ടിടത്തിലുണ്ടായിരുന്ന 2 പേരെ രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് കെട്ടിടം തകർന്നു വീണു. ആശുപത്രിയുടെ 14-ാം വാർഡാണ് തകർന്നത്. കെട്ടിടത്തിലുണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് പരുക്കുള്ളതായാണ് വിവരം. ഇതിലൊരാൾ കുട്ടിയാണെന്നാണ് വിവരം. കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. ഉഗ്ര ശബ്ദത്തോടെയാണ് കെട്ടിടം തകർന്ന് വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അതേസമയം, മന്ത്രിമാരായ വീണാ ജോർജ്, വി.എൻ. വാസവൻ എന്നിവർ സ്ഥലത്തെത്തിചേർന്നിട്ടുണ്ട്. കെട്ടിടം ഉപേക്ഷിക്കപ്പെട്ടതാണെന്ന് മന്ത്രി വി.എൻ. വാസവൻ പറയുന്നു. മൂന്നു പേരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍