കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 49 പേർക്ക് പരുക്ക്

 
Kerala

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 49 പേർക്ക് പരുക്ക്

പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്

Aswin AM

കോട്ടയം: ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 49 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോട്ടയം കുറവിലങ്ങാടാണ് സംഭവം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

49 പേരുണ്ടായിരുന്ന ബസിൽ പരുക്കേറ്റ 18 പേരെ കോട്ടയം മെഡിക്കൽ കോളെജിലേക്കും മറ്റുള്ളവർ മോനിപ്പള്ളിയിലെ സ്വകാര‍്യ ആശുപത്രിയിലും ചികിത്സ തേടി. കണ്ണൂരിൽ നിന്നും തിരുവനന്തപുരം, കന‍്യാകുമാരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയ ബസാണ് തിരിച്ച് വരുന്ന വഴി അപകടത്തിൽപ്പട്ടത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

നാലാം ടി20: കിഷൻ ഇല്ല, ഇന്ത്യക്ക് ബൗളിങ്

ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിക്ക് പുതുജീവൻ

ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണമെന്ന് സ്ഥിരീകരണം

മഹാരാഷ്ട്രയിൽ മൂന്നു ദിവസം ദുഃഖാചരണം; 30 വരെ സ്കൂളുകൾ അടച്ചിടും

റൂം സ്പ്രിങ്ക്ളറിൽ ഷർട്ട് ഉണക്കാനിട്ടു; 19 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ