എൻഐടി  
Kerala

നിപ: പ്രതിഷേധത്തിനൊടുവിൽ കോഴിക്കോട് എൻഐടി പരീക്ഷകൾ മാറ്റിവച്ചു

നിപ നിയന്ത്രണം ലംഘിച്ച് എൻഐടിയിൽ ക്ലാസുകളും പരീക്ഷകളും നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.

കോഴിക്കോട്: നിപ നിയന്ത്രണം മുൻ നിർ‌ത്തി വരും ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(എൻഐടി). പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. റെഗുലർ ക്ലാസുകളും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 23 വരെ ഓൺ ലൈൻ ക്ലാസുകളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിപ നിയന്ത്രണം ലംഘിച്ച് എൻഐടിയിൽ ക്ലാസുകളും പരീക്ഷകളും നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.

ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യവകുപ്പ് അധികൃതർക്കുമാണ് വിദ്യാർഥികൾ പരാതി നൽകിയത്. കണ്ടെയ്ൻമെന്‍റ് സോണിൽ അല്ലാത്തതിനാൽ ക്ലാസുകൾ ഒഴിവാക്കാനാകില്ലെന്നായിരുന്നു എൻഐടിയുടെ വാദം. ഇക്കാര്യം കലക്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചു. അതിനു പുറകേയാണ് എൻഐടി ക്ലാസുകളും പരീക്ഷകളും ഒഴിവാക്കിയത്. ക്യാംപസിൽ മാസ്ക് നിർബന്ധമാക്കിയതായും കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നുമുള്ളവർ ക്യാംപസിൽ കയറരുതെന്നും കാണിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

നിപ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 23 വരെ അടച്ചിടണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.

കന‍്യാസ്ത്രീകളുടെ അറസ്റ്റ്; രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്

നിമിഷപ്രിയയുടെ മോചനം; ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

ഓപ്പറേഷൻ അഖൽ; ഒരു ഭീകരവാദിയെ സുരക്ഷാസേന വധിച്ചു

നവാസിന്‍റെ വിയോഗം വിശ്വസിക്കാനാവാതെ സിനിമാ ലോകം; കബറടക്കം വൈകിട്ട്

അനില്‍ അംബാനിക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്