ദീപക്ക്, ഷിംജിത

 
Kerala

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത റിമാൻഡിൽ

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്

Aswin AM

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

നേരത്തെ വടകരയിലെ ബന്ധുവീട്ടിൽ നിന്നും ഷിംജിത പിടിയിലായിരുന്നു. ദീപക്കിന്‍റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത‍്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നേരത്തെ ഷിംജിതയ്ക്കെതിരേ കേസെടുത്തിരുന്നത്.

കോഴിക്കോട് ജില്ലാ കോടതിയിൽ ഷിംജിത അഭിഭാഷകനായ നൽസൺ ജോസ് മുഖേന മുൻകൂർ ജാമ‍്യാപേക്ഷ നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ‍്യത കണക്കിലെടുത്ത് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു

മാട്രിമോണിയൽ തട്ടിപ്പ്; ഒന്നര കോടി തട്ടിയ എഞ്ചിനിയർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കോഴിയിറച്ചി വില വർധിച്ചു; കിലോയ്ക്ക് 400 രൂപയായി

സ്വർണവില കൂടുന്നു; കുറയാൻ കാത്തിരിക്കേണ്ട, ഇനിയും കൂടും

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതം ചെയ്ത് ജി.സുകുമാരൻ നായർ

പൊറോട്ടയ്ക്കൊപ്പം ഗ്രേവി നൽകിയില്ല; വൈപ്പിനിൽ അടി, തിരിച്ചടി, പരാതി നൽകി ഉടമയും ഭാര്യയും