ഷിംജിത മുസ്തഫ

 
Kerala

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത ജയിലിൽ തന്നെ, ജാമ‍്യമില്ല

ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി

Aswin AM

കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ‍്യം ലഭിച്ചില്ല.

ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി. റിമാൻഡ് കാലാവധി ബുധനാഴ്ച പൂർത്തിയായതിനാൽ ജാമ‍്യം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

വ‍്യാഴാഴ്ച ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നൽകും. ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ഷിംജിതയ്ക്കെതിരേ ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിംജിതയ്ക്കെതിരേ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നു. ദീപക്കിനൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന യുവതിയാണ് പരാതി നൽകിയത്.

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ 2 ഭീകരർ കൊല്ലപ്പെട്ടു

പിജി പാസായതിനാൽ ഡിഗ്രി ജയിപ്പിച്ച് വിടാൻ തീരുമാനം; കാലടി സർവകലാശാലക്കെതിരേ പരാതി

ഇന്ത‍്യയല്ല; ടി20 ലോകകപ്പ് കിരീട ജേതാക്കളെ പ്രവചിച്ച് ബ്രെറ്റ് ലീ

അന്വേഷണം ശരിയായ ദിശയിൽ, ആരും രക്ഷപെടില്ലെന്ന് ഉറപ്പ്; എസ്ഐടിക്ക് പിന്തുണയുമായി ഹൈക്കോടതി

സുരേഷ് ഗോപി ഉദ്ദേശിച്ചത് 'പൊന്നു മോനേ' എന്ന്; 'മറ്റേ മോൻ' എന്നല്ലെന്ന് ശോഭ സുരേന്ദ്രൻ