.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

'ദൈവത്തിന്‍റെ കൈ'; റോഡിലേക്ക് ഓടിയ കുഞ്ഞിന് നേരെ പാഞ്ഞടുത്ത് ബസ്, അത്ഭുത രക്ഷപ്പെടൽ | VIDEO

 
Kerala

'ദൈവത്തിന്‍റെ കൈ'; റോഡിലേക്ക് ഓടിയ കുഞ്ഞിന് നേരെ പാഞ്ഞടുത്ത് ബസ്, അത്ഭുത രക്ഷപ്പെടൽ | VIDEO

അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു

Manju Soman

കോഴിക്കോട്: റോഡിലേക്ക് ഓടിയ മൂന്നു വയസുകാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവമുണ്ടായത്. സ്വകാര്യ ബസിനടിയിൽ പെടാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്‍റെ വിഡിയോ.

അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. കുട്ടി അപ്രതീക്ഷിതമായി ഓടി വരുന്നത് കണ്ട ബസ് ഡ്രൈവർ വണ്ടി വെട്ടിച്ചെടുത്ത് സഡൻ ബ്രേക്കിടുകയായിരുന്നു. കൊടിയത്തൂർ റൂട്ടിലോടുന്ന ബസ് ഡ്രൈവർ സിനോജിന്റെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

കോഴിക്കോട് തൊഴിൽ തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബസ് ബ്രേക്കിട്ടു നിർത്തിയത് തന്റെ കഴിവല്ലെന്നും ദൈവം സഹായിച്ചതാണെന്നുമാണ് ഡ്രൈവർ പ്രതികരിച്ചത്. ഈ സംഭവത്തിനു ശേഷം രണ്ടു ദിവസം വാഹനം ഓടിക്കുവാൻ കഴിഞ്ഞില്ലെന്നും ബസ് ഡ്രൈവർ സിനോജ് പറഞ്ഞു.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം