.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എംജി സിൻഡിക്കേറ്റിനെതിരേ ആഞ്ഞടിച്ച് കെപിസിടിഎ; സർവകലാശാലയിലെ രാഷ്ട്രീയ വിവേചനത്തിനുമെതിരേ സംഘടന
ബിനീഷ് മള്ളൂശേരി
കോട്ടയം: രാഷ്ട്രീയ പക്ഷപാതിത്വവും വിവേചനവും സ്വജനപക്ഷവാദവും നിറഞ്ഞ ഭരണ സമീപനമാണ് എം.ജി സർവകലാശാലയിലെ ഇടതു സിൻഡിക്കേറ്റ് സ്വീകരിക്കുന്നതെന്ന ആരോപണം ഉന്നയിച്ച് കോളെജ് അധ്യാപകരുടെ സംഘടനയായ കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത്. സർവകലാശാലയിലെ അധ്യാപകരുടെ ജോലിക്കയറ്റം, ഗൈഡ് ഷിപ്പ് തുടങ്ങിയവ രാഷ്ട്രീയ കാരണങ്ങളാൽ തടഞ്ഞു വച്ചിരിക്കുന്നു, പരീക്ഷയുടെ തലേയാഴ്ചയാണ് പാഠപുസ്തകം പുറത്തിറങ്ങുന്നത്, സിലബസിൽ ഉള്ള ഭാഗമല്ല പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്, ചോദ്യക്കടലാസുകൾ പാഠ്യപദ്ധതി ഉദ്ദേശങ്ങളുമായി ആനുപാതികമായ ബന്ധം പുലർത്തുന്നില്ല തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ് സംഘടന.
വിചിത്രമായ രീതിയിലാണ് എം.ജിയിൽ പാഠ്യപദ്ധതി ഉദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. യാതൊരു യുക്തിയും ഇക്കാര്യത്തിൽ പാലിക്കുന്നില്ല. തത്വദീക്ഷയില്ലാത്ത സമീപനങ്ങൾ പഠന നിലവാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് വൈസ് ചാൻസിലർക്ക് പരാതി നൽകിയെങ്കിലും കൃത്യമായ ഒരു ഇടപെടൽ ആ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല എന്നും സംഘടന ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ചാൻസിലറായ ഗവർണർക്ക് പരാതി നൽകുമെന്നും നിയമപരമായും രാഷ്ട്രീയമായും സാധ്യമായ മാർഗങ്ങളെല്ലാം പ്രശ്ന പരിഹാരത്തിനായി ആരായുമെന്നും കെപിസിറ്റിഎ പ്രസിഡന്‍റ് ഡോ. ജോബിൻ ജോസ് ചാമക്കാല പറയുന്നു. യൂണിവേഴ്സിറ്റി പരീക്ഷകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് നിരവധി അപാകതകളുണ്ടെന്നും, ക്യാമ്പ് ഡയറക്റ്റർ, ചെയർമാൻ, ചീഫ് തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതിന് യാതൊരു മാനദണ്ഡവുമില്ലെന്നും പലപ്പോഴും സീനിയേഴ്സിനെ മറികടന്ന് ജൂനിയർ അധ്യാപകർ ഈ തസ്തികകളിൽ എത്തുന്നതായി കാണുന്നുവെന്നും കെപിസിറ്റിഎ ആരോപിക്കുന്നു. മൂല്യനിർണയ ചുമതലകൾ രാഷ്ട്രീയമായി വീതം വയ്ക്കുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സർവകലാശാലയെ അവമതിക്കാനല്ലെന്നും സിലബസ് കാലോചിതവും നിലവാരമുള്ളതുമാക്കുകയും ഭാഷാവിഷയങ്ങളുടെ പാഠപുസ്തകങ്ങൾ കൃത്യസമയത്തു ലഭ്യമാക്കുകയും, രാഷ്ട്രീയ വിവേചനവും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഒഴിവാക്കി സർവകലാശാല നന്നായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു എന്നും തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും സംഘടന വ്യക്തമാക്കി.
ആവശ്യങ്ങൾ ഇങ്ങനെ:
1. നാലുവർഷ ബിരുദം നടപ്പാക്കിയപ്പോൾ അധ്യാപകർക്ക് അധിക ജോലിഭാരം വന്നിട്ടുണ്ട്. ഇതു കൃത്യമായി കണക്കാക്കപ്പെടണം. ( ഇത് GO: HEDN 5/2001 അടിസ്ഥാനമാക്കി ആഴ്ചയിൽ 40 മണിക്കൂർ ആണ്). നിലവിലുള്ള കണക്ക് വസ്തുതകളുമായി യോജിക്കുന്നതല്ല.
2. വിദ്യാർഥികളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ, കോഴ്‌സ് രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ഇല്ലാത്തതിനാൽ കോളെജുകളിലും വിദ്യാർഥികളിലും ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ മാർഗരേഖകൾ സർവകലാശാല പുറത്തിറക്കണം.
4 വർഷ ബിരുദ പദ്ധതി നടപ്പാക്കിയപ്പോൾ വിദ്യാർഥികൾക്ക് വിവിധ കോഴ്സുകൾ ഇഷ്ടമുള്ള കോളെജുകളിൽ ഒരുപക്ഷേ കേരളത്തിന് പുറത്തുപോലും പോയി പഠിക്കുവാൻ അവസരം ഉണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിലുള്ള മുഴുവൻ അവസരങ്ങളും ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരംഭത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും യൂണിവേഴ്സിറ്റി പിന്നോട്ട് പോയിരിക്കുകയാണ്.
3. FYUGP യുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (ABC, APAAR, ഡിജിറ്റൽ ക്രെഡിറ്റ് മാനേജ്മെന്റ് തുടങ്ങിയവ) കൈകാര്യം ചെയ്യുന്നതിൽ അധ്യാപകർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായവും പരിശീലനവും സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഉറപ്പാക്കണം.
4. നാലാം വർഷ ഗവേഷണ പ്രോജക്റ്റുകൾക്ക് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങളും സാമ്പത്തിക സഹായവും പല കോളെജുകളിലും ലഭ്യമല്ല. ഈ സാഹചര്യത്തിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഗ്രാന്റ് അല്ലെങ്കിൽ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
5. സ്വയംഭരണ കോളെജുകളിൽ FYUGP നടപ്പിലാക്കുന്നതിനോടൊപ്പം അക്കാദമിക്, പരീക്ഷാ, മൂല്യനിർണ്ണയം സിലബസ് പുതുക്കൽ, ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ നിരവധി അധിക ചുമതലകൾ അധ്യാപകർക്ക് വരുന്നതായി കാണുന്നു. സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള കോളെജുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വയംഭരണ കോളെജുകളിലെ അധ്യാപകർക്ക് വ്യക്തമായി കൂടുതലായ ജോലിഭാരമാണ് ഉണ്ടായിരിക്കുന്നത്. ഈ അധിക ജോലിഭാരം ഔദ്യോഗികമായി അംഗീകരിക്കുകയും അതനുസരിച്ച് വർക്ക്‌ലോഡ് കണക്കാക്കുന്നതിനും ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ഒരുക്കുന്നതിനും സർവകലാശാല നടപടികൾ സ്വീകരിക്കണം
6. FYUGP യിലെ മൂല്യനിർണയ സംവിധാനത്തിൽ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും മറ്റ് വിദ്യാർഥികൾക്കും ഒരേ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നത് ഗുരുതരമായ അനീതിയാണ്. ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കുകയും ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുന്ന വിധത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുകയും വേണം.
7. ക്ലറിക്കൽ സ്വഭാവമുള്ള ജോലികൾ അനധ്യാപക ജീവനക്കാർക്കു വീതിച്ചു നൽകാനുള്ള നടപടി (യോഗ്യതയുടെ അടിസ്ഥാനത്തിൽ, പരിശീലനം നൽകി) കൈക്കൊള്ളണം. അതിന് ആവശ്യമായ ഉത്തരവുകൾ വൈകാതെ പുറപ്പെടുവിക്കണം
8. 4 വർഷ ബിരുദ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിരിക്കുന്ന ഇൻറേൺഷിപ്പ് നിലവിലെ സാഹചര്യത്തിൽ വളരെ അപ്രായോഗികമാണ്. കുട്ടികൾക്ക് ഇതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അനുയോജ്യമായ, നിലവാരമുള്ള സ്ഥാപനങ്ങൾ കുട്ടികൾ പഠിക്കുന്ന കോളെജുകളുടെ സമീപത്ത് കുറവാണ്. ഇതു പരിഗണിച്ച് ഇൻ്റേൺഷിപ്പ് നടപ്പാക്കുന്നതിൽ ഉചിതമായ പരിഷ്കരണങ്ങൾ സ്വീകരിക്കണം. ഭിന്നശേഷിയുള്ള വിദ്യാർഥികളെ ഇൻ്റേൺഷിപ്പിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
9 . FYUGP യുടെ 1/2/3/4 വർഷ എക്സിറ്റ് ഓപ്ഷനുകൾ, 4-ാം വർഷത്തിന്റെ പ്രാധാന്യം, പി.ജി പ്രവേശനവും തൊഴിൽ സാധ്യതയും തുടങ്ങിയ വിഷയങ്ങളിൽ വലിയ അനിശ്ചിതത്വമുണ്ട്. ഇതു പരിഹരിക്കുന്നതിനു കൃത്യമായ നടപടികൾ സ്വീകരിക്കുകയും ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുകയും വേണം.
10. അധ്യാപകരുടെ പ്രമോഷൻ, ഗൈഡ്ഷിപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ രാഷ്ട്രീയ വിവേചനത്തോടെയാണ് സിൻഡിക്കേറ്റ് സബ് കമ്മിറ്റികൾ പരിഗണിക്കുന്നത്. കഴിഞ്ഞ 2 വർഷത്തിനിടെ എം.ജി സർവകലാശാലയിൽ ലഭിച്ച അപേക്ഷകൾ തീർപ്പാക്കിയതിനു പിന്നിലുള്ള വിവേചനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം.
11. പ്രമോഷൻ, ഗൈഡ്ഷിപ്പ് അപേക്ഷകളിലെ തെറ്റുകൾ രേഖാമൂലം അറിയിക്കുന്നതിനുള്ള സംവിധാനം വേണം. പലപ്പോഴും ഫയലുകൾ മാസങ്ങളോളം വിവിധ വിഭാഗങ്ങളിൽ അനാവശ്യമായി താമസിപ്പിക്കുന്നു. ഇക്കാര്യം അന്വേഷിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും വേണം.
12 വിവിധ കാരണങ്ങൾ പറഞ്ഞ് കോളെജുകളുടെ മേൽ അമിതമായി പിഴ ഈടാക്കുന്ന രീതി കണ്ടുവരുന്നു. കോളെജുകൾക്കു മേൽ ചുമത്തുന്ന പിഴ കുറയ്ക്കുക.വിദ്യാർഥികളിൽ നിന്ന് ഫൈൻ എന്ന നിലയിൽ അടക്കാൻ ആവശ്യപ്പെടുന്ന തുക miscellaneous, balance fee എന്നിങ്ങനെയുള്ള ഹെഡിൽ ആണ് അടപ്പിക്കാറുള്ളത്. ഇത് യൂണിവേഴ്സിറ്റിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്
13. യൂണിവേഴ്സിറ്റി പരീക്ഷകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് നിരവധി അപാകതകളുണ്ട്. ക്യാമ്പ് ഡയറക്ടർ, ചെയർമാൻ. ചീഫ് തുടങ്ങിയവരെ തിരഞ്ഞെടുക്കുന്നതിനു യാതൊരു മാനദണ്ഡവുമില്ല. പലപ്പോഴും സീനിയേഴ്സിനെ മറികടന്നു ജൂനിയർ അധ്യാപകർ ഈ തസ്തികകളിൽ എത്തുന്നതായി കാണുന്നു. മൂല്യനിർണയ ചുമതലകൾ രാഷ്ട്രീയമായി വീതം വയ്ക്കുന്നത് ഒഴിവാക്കണം
14. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അപാകതകൾ ഉണ്ട്. പാഠ്യപദ്ധതി ലക്ഷ്യങ്ങൾക്ക് ആനുപാതികമായ ചോദ്യങ്ങൾ കൃത്യമായി നൽകണം.
15. സിലബസ് കാലോചിതവും നിലവാരമുള്ളതുമാക്കുകയും ഭാഷാവിഷയങ്ങളുടെ പാഠപുസ്തകങ്ങൾ കൃത്യസമയത്തു ലഭ്യമാക്കുകയും ചെയ്യണം.