അപകടകരമായ കാർഗോകൾ കേരള തീരത്ത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

 
Kerala

അപകടകരമായ കാർഗോകൾ കേരള തീരത്ത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

കോസ്റ്റ് ഗാർഡാണ് ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരം കൈമാറിയത്

Namitha Mohanan

തിരുവനന്തപുരം: കേരള തീരത്തിന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്തടിഞ്ഞാൽ പൊതുജനങ്ങൾ ഇതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. 6 മുതൽ എട്ടുവരെ കണ്ടെയ്നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യത.

ഈ കാർഗോ തീരത്തടിഞ്ഞാൽ പൊലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ ഉടൻ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്. കോസ്റ്റ് ഗാർഡാണ് ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരം കൈമാറിയത്. കണ്ടയ്നറുകളിലെന്താണെന്നത് സംബന്ധിച്ച് കോസ്റ്റ് ഗോർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്തടിഞ്ഞാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ ആരംഭിച്ചു.

ഏത് കപ്പലിൽ നിന്നാണ് ഇവ വീണതെന്നതിൽ വ്യക്തതയില്ല. കണ്ടെയ്നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗോർഡ് പുറപ്പെട്ടിട്ടുണ്ട്. തീരദേശ പൊലീസിന് ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

രാഹുലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി

ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

''എല്ലാവരും പൊക്കിയപ്പോൾ അങ്ങ് പൊങ്ങി, ആര്യയ്ക്ക് ചെറുപ്പത്തിന്‍റെ ധാർഷ്ട്യവും അഹങ്കാരവും''; വെള്ളാപ്പള്ളി

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു