Kerala

വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ട്; പരാതിയുമായി കർഷകൻ

വൈദ്യുതി കമ്പിക്ക് കീഴിലാണെന്നു കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി

തൃശൂർ: വീണ്ടും വാഴകൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്‍റെ വാഴയാണ് കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്നു കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി.

നാലേക്കറിൽ വാഴകൃഷി നടത്തുന്ന കർഷകനായ മനോജ് ചൊവ്വാഴ്ച വൈകിട്ട് വാഴത്തോട്ടത്തിലെത്തിയപ്പോഴാണ് വാഴ വെട്ടി നശിപ്പിച്ച നിലയിൽ കാണുന്നത്. എട്ടോളം വാഴകളാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചിരിക്കുന്നത്. കുലച്ച വാഴകളും വെട്ടി നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്