കെഎസ്ഇബി എന്‍ജിനീയര്‍ പിടിയില്‍

 
Kerala

5000 രൂപ കൈക്കൂലി വാങ്ങി; കെഎസ്ഇബി എന്‍ജിനീയര്‍ പിടിയില്‍

ചാത്തനൂര്‍ സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയറായ മുക്കത്തല സ്വദേശി ഐ. നസീര്‍ (53) ആണ് പിടിയിലായത്

Sarath Nath MS

കൊല്ലം: വ്യവസായ സ്ഥാപനത്തിനു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. കൊല്ലം കുമ്മല്ലൂരില്‍ ശനിയാഴ്ചയാണ് സംഭവം.

ചാത്തനൂര്‍ സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയറായ മുക്കത്തല സ്വദേശി ഐ. നസീര്‍ (53) ആണ് പിടിയിലായത്. പുതിയ കറിപ്പൊടി നിര്‍മാണ കമ്പനിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ വന്നതോടെ കമ്പനിയുടെ മേല്‍നോട്ട ചുമതലയുള്ള ജീവനക്കാരന്‍ സബ് എന്‍ജിനീയറായ നസീറിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നസീര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാരന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കമ്പനി പരിസരത്തുനിന്ന് കൈക്കൂലി സ്വീകരിക്കവേ നസീറിനെ വിജിലന്‍സ് അധികൃതര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു