കെഎസ്ആർടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു

 
file image
Kerala

കെഎസ്ആർടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു

ഈ സാമ്പത്തിക വർഷം 479.21 കോടി ഇതിനകം നൽകിയതായി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്‍റെ ആദ്യ ഗഡു (20 കോടി രൂപ) നേരത്തെ കെഎസ്ആർടിസിക്ക് ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്ആർടിസിക്ക് 900 കോടി രൂപ വകയിരുത്തിയതിൽ 479.21 കോടി ഇതിനകം നൽകിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ ലഭിച്ച 900 കോടിക്കു പുറമേ 676 കോടി രൂപ അധികമായി സർക്കാർ നൽകിയിരുന്നു.

ഇത് കൂടാതെ, രണ്ടാം പിണറായി മന്ത്രിസഭയുള്‍പ്പെടെ ഇപ്പോഴത്തെ ഭരണകാലത്ത് മാത്രം കെഎസ്ആർടിസിക്ക് ആകെ 6614.21 കോടി രൂപ സർക്കാർ സഹായം ലഭിച്ചെന്നും, ആദ്യത്തെയും രണ്ടാമത്തെയും പിണറായി സർക്കാരുകൾ ആകെ നൽകിയത് 11,597.21 കോടിയാണെന്നും മന്ത്രി അറിയിച്ചു.

ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു | Video

കൊല്ലത്ത് 21കാരി ആണ്‍ സുഹൃത്തിന്‍റെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; കേസ് എൻഐഎ കോടതിയിലേക്ക്

അഞ്ചാം ടെസ്റ്റിനു സ്റ്റോക്സ് ഇല്ല; ഇംഗ്ലണ്ട് ടീമിൽ നാല് മാറ്റങ്ങൾ

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍