തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് ഗുരുതര പരുക്ക്

 
Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് ഗുരുതര പരുക്ക്

ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു

Namitha Mohanan

തിരുവന്തപുരം: തിരുവനന്തപുരത്ത് വെമ്പായം കൈപ്പത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരു മരണം. ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്.

ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഉടമയും മറ്റൊരാളും ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് ഇരുചക്ര വാഹനത്തിലും ബസിടിച്ചു. ഡ്രൈവർക്കും പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടി20 ലോകകപ്പ്; ഇന്ത്യക്ക് ബാറ്റിങ്, ബുംറ ഇല്ല

പിജി പാസായ വിദ്യർഥിയെ ഡിഗ്രി ജയിപ്പിക്കാനുള്ള സർവകലാശാല തീരുമാനം ഗവർണർ മരവിപ്പിച്ചു

"എത്ര സ്തുതി പാടിയിട്ടും കാര്യമില്ല, ജനം തിരിച്ചടി നൽകും'': മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോൽക്കത്തയിൽ ആറാടി ഹെറ്റ്‌മെയർ; സ്കോട്ട്ലൻഡിന് 183 റൺസ് വിജയല‍ക്ഷ‍്യം

ആന്‍റോ ആന്‍റണിക്കെതിരേ തട്ടിപ്പ് ആരോപണം; 2 കോടി വാങ്ങിയിട്ട് തിരികെ തന്നത് 20 ലക്ഷം മാത്രമെന്ന് ഫിനാൻസ് കമ്പനി ഉടമ