കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമായി വാഹനമോടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

 

representative image

Kerala

കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമായി വാഹനമോടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ 12 കിലോമീറ്ററോളം ദൂരം കാർ തടസം സൃഷ്ടിച്ചിരുന്നു

Namitha Mohanan

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന് മുൻപിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ദിവസത്തെ നിർബന്ധിത പരിശീലനത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. ചെറുവത്തൂർ സ്വദേശി ഷാഗിദ് ഷാഹുലിനെതിരേയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കോടതിയിൽ പിഴയടക്കാനും നിർദേശമുണ്ട്.

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ 12 കിലോമീറ്ററോളം ദൂരം കാർ തടസം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കാസർഗോഡ് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസിന് മുന്നിലായിരുന്നു അഭ്യാസ പ്രകടനം. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന്‍റെ വീഡിയോ അടക്കമാണ് മോട്ടോർ‌ വാഹന വകുപ്പിന് കെഎസ്ആർ‌ടിസി പരാതി നൽകിയത്.

കാറിൽ ബസ് ഇടിക്കാൻ വന്നുവെന്നും കാർ കുഴിയിലേക്ക് വീഴാതെ രക്ഷപ്പെട്ടതാണെന്നും യുവാവ് മോട്ടർ വാഹന വകുപ്പിന്‍റെ ചോദ്യം ചെയ്യലിൽ കാറുടമ പറഞ്ഞത്. കാസർകോട് ബേക്കലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബസ് ഇടിച്ച ശേഷം നിർത്താൻ ആവശ്യപ്പെട്ടാണ് മുൻപിൽ പോയതെന്നും എന്നാൽ കെഎസ്ആർടിസി ബസ് ഡ്രൈവർ വണ്ടി നിർത്താൻ തയാറായില്ലെന്നുമാണ് യുവാവ് വ്യക്തമാക്കുന്നത്.

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

വർഗീയ പരാമർശത്തിൽ ടിനി ടോമിനെതിരേ കേസെടുക്കണം: നടി അൻസിബ ഹസൻ കോടതിയിൽ

അവയവക്കടത്ത്; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

മൈതാനത്തെ കൈയാങ്കളി; വൈഭവ് സൂര്യവംശിക്ക് പിഴ ചുമത്താൻ ശുപാർശ; തീരുമാനമെടുക്കാൻ ബിസിസിഐ