കെഎസ്ആർടിസി ബസ് മോഷണം പോയി; വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ്

 

Representative image

Kerala

കെഎസ്ആർടിസി ബസ് മോഷണം പോയി; വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ്

അതിരാവിലെ മറ്റു ജീവനക്കാർ നോക്കി നിൽക്കേയാണ് അജ്ഞാതൻ ബസുമായി കടന്നു കളഞ്ഞത്

നീതു ചന്ദ്രൻ

പാലക്കാട്: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷ്ടിച്ച് വഴിയരികിൽ ഉപേക്ഷിച്ചു. പാലക്കാട്- തൃശൂർ റൂട്ടിൽ ഓടുന്ന ബസാണ് ഞായറാഴ്ച പുലർച്ചയോടെ മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച സർവീസ് കഴിഞ്ഞ ശേഷം ഡിപ്പോക്ക് പുറത്തുള്ള മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലെ റോഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്.

അതിരാവിലെ മറ്റു ജീവനക്കാർ നോക്കി നിൽക്കേയാണ് അജ്ഞാതൻ ബസുമായി കടന്നു കളഞ്ഞത്. പാലക്കാട് ടൗണിലൂടെ വാഹനമോടിച്ചതിനിടെ പല തവണ മതിലിലും കടകളുടെ ഭിത്തികളിലും ബസ് ഇടിച്ചു.

പിന്നീട് വഴിയരികിൽ ബസ് ഉപേക്ഷിച്ച ശേഷം മോഷ്ടാവ് കടന്നു ക‌ളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചു.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും