ksrtc file image
Kerala

കെഎസ്ആർടിസി കൺസഷൻ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ

കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്

Namitha Mohanan

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്.

രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/ College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസേജ് വരും. അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പൊയിലെ പരിശോധനയ്ക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ അപേക്ഷ അംഗീകരിച്ചതായി എസ്എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പൊയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭ്യമാകും.

തുക അടയ്ക്കേണ്ട നിർദേശം ലഭ്യമായാലുടൻ ഡിപ്പൊയിലെത്തി തുക അടയ്ക്കുക. ഏത് ദിവസം നിങ്ങളുടെ കൺസഷൻ കാർഡ് ലഭ്യമാകുമെന്ന് അറിയാം.

വിദ്യാർത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാം. അപേക്ഷ നിരസിച്ചതിനെതിരേ അപ്പീൽ നൽകാൻ വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയാറാക്കിയിട്ടുണ്ട്. കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളും.

സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിന് മുൻപ് https://www.concessionksrtc.com

എന്ന വെബ്സൈറ്റിൽ School Registration/ College registration സെലക്റ്റ് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. 3 മാസമാണ് കൺസഷന്‍റെ കാലാവധി.

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം

കാറ് പരിശോധിക്കാൻ പിന്നീട് പോയാൽ പോരേ, രാജ്യത്തിന് ആവശ്യം ഫുൾടൈം പ്രതിപക്ഷനേതാവിനെ; രാഹുൽ ഗാന്ധിക്കെതിരേ ജോൺ ബ്രിട്ടാസ്