ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 27 ഓളം പേർക്ക് പരുക്ക്

 

representative image

Kerala

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടം; 27 പേർക്ക് പരുക്ക്

ചൊവ്വാഴ്ച പുലർച്ചെ 4.30 നാണ് അപകടമുണ്ടായത്.

Megha Ramesh Chandran

ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ദേശീയപാതയുടെ അടിപ്പാതയിലാണ് അപകടമുണ്ടായത്. ഡ്രൈവറും കണ്ടക്റ്ററും ഉൾപ്പെടെ ഏകദേശം 27 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബസിൽ കുടുങ്ങിയ ഡ്രൈവറെയും കണ്ടക്റ്ററെയും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 4.30 നാണ് അപകടം നടന്നത്. ദേശീയ പാതയിൽ ഹൈവേപാലത്തിൽ നിർമാണം നടക്കുന്ന അടിപ്പാതയുടെ ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്.

ഡ്രൈവറുടെയും കണ്ടക്റ്ററുടെയും പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്