കെ.സി. വേണുഗോപാൽ എംപി

 

File

Kerala

വിശ്വാസികളുടെ വേദന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും: കെ.സി. വേണുഗോപാല്‍

ശബരിമലയില്‍ നേരത്തെ ഉണ്ടായ യുവതി പ്രവേശനം പോലെ സർക്കാർ ഇപ്പോഴും വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്നും വേണുഗോപാല്‍.

Thiruvananthapuram Bureau

തിരുവനന്തപുരം: വിശ്വാസ സമൂഹത്തിനുണ്ടായ വേദന പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് ഫലം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ച് വിശ്വാസങ്ങളെ വെല്ലുവിളിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു.

യഥാർഥ പ്രതികളെ പിടികൂടാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടും അതിലെ ഉദ്യോഗസ്ഥരുടെ കൈകള്‍ ഈ സര്‍ക്കാര്‍ ബന്ധിച്ചിരിക്കുകയാണ്. അന്വേഷണം സംഘത്തെ പോലും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി. അനഭിമതനായ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമം സര്‍ക്കാരിന്‍റെ ഇടപെടലിന് തെളിവാണ്.

സ്വർണക്കൊള്ളയില്‍ ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശബരിമലയില്‍ നേരത്തെ ഉണ്ടായ യുവതി പ്രവേശനം പോലെ സർക്കാർ ഇപ്പോഴും വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്നും വേണുഗോപാല്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം യുഡിഎഫിനുണ്ടാകും. കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ പിണറായി ഭരണം അവസാനിപ്പിക്കാനുള്ള അവരസമായിട്ടാണ് ജനം തെരഞ്ഞെടുപ്പിനെ കാണുന്നത്.കഴിഞ്ഞ എല്ലാ ഉപതെരഞ്ഞെടുപ്പിലും ജനം സര്‍ക്കാരിനെതിരായണ് വിധിയെഴുതിയത്. വരാന്‍ ഇരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്‍റെ നാന്നിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. തര്‍ക്കരഹിതമായിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹി സ്ഫോടനം: കേരളത്തിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി

മഹാരാഷ്ട്രയിൽ അതീവ ജാഗ്രത; മുംബൈയിൽ സുരക്ഷ ശക്തം

ഡൽഹിയിൽ സ്ഫോടനം: 13 പേർ മരിച്ചു