കുടുംബശ്രീ ജനകീയ ഹോട്ടൽ.
കുടുംബശ്രീ ജനകീയ ഹോട്ടൽ. 
Kerala

കുടുംബശ്രീ ഹോട്ടലുകൾക്കുള്ള കുടിശിക: 33.6 കോടി അനുവദിച്ചു

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി നൽകാനുള്ള തുകയിൽ 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ്. ധനവകുപ്പിൽ നിന്നു കുടുംബശ്രീക്കാണു തുക അനുവദിച്ചത്.

ജനകീയ ഹോട്ടലുകൾക്കായി ഇതുവരെ 164.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെല്ലാം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ തന്നെ അവയ്ക്കായി ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളം, വൈദ്യുതി, വർക്കിങ് ഗ്രാന്‍റ്, വാടക അതിന് പുറമേ സബ്സിഡിയും നൽകിവരുന്നു. ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകൾ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മലപ്പുറം ജില്ലയിലെ സമരത്തിനു പിന്നിൽ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വേനൽമഴ; വൈദ്യുതി ഉപയോഗവും കുറഞ്ഞ് തുടങ്ങി

ഇൻഡോറിൽ കോൺഗ്രസ് 'നോട്ട'യ്ക്കൊപ്പം

കനത്തമഴ: മൂവാറ്റുപുഴയിൽ മൂന്നുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

ബിലീവേഴ്സ് ചർച്ചിന്‍റെ പുതിയ തലവനെ രഹസ്യ ബാലറ്റിലൂടെ നിശ്ചയിക്കും