.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കു​ടും​ബ​ശ്രീ മൈ​ക്രോ എ​ന്‍റ​ര്‍പ്രൈസ​സ് കോ​ൺ​ക്ലേവ് ഉ​ദ്ഘാ​ട​നം നാ​ളെ

കോ​ൺ​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ടും​ബ​ശ്രീ മെ​ഷീ​ന​റി-​ടെ​ക്നോ​ള​ജി എ​ക്സ്പോ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും

MV Desk

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ​യു​ടെ 25ാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സൂ​ക്ഷ്മ​സം​രം​ഭ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ക്രോ എ​ന്‍റ​ര്‍പ്രൈ​സസ് കോ​ൺ​ക്ലോ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. നൂ​ത​ന​മാ​യ സം​രം​ഭ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചു കൊ​ണ്ട് കു​ടും​ബ​ശ്രീ സം​രം​ഭ​മേ​ഖ​ല​യെ പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യം. 22ന് ​രാ​വി​ലെ ക​ള​മ​ശേ​രി സ​മ്ര ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​ൺ​ക്ലോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​കും. 22, 23 തി​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി​ക​ള്‍.

കു​ടും​ബ​ശ്രീ ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ക്ക് സൂ​ക്ഷ്മ​സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള "ഷീ ​സ്റ്റാ​ർ​ട്ട്സ്' പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. സ്റ്റാ​ര്‍ട്ട​പ്പ വി​ല്ലെ​ജ് എ​ന്‍റ​ര്‍പ്ര​ണ​ര്‍ഷി​പ് പ്രോ​ഗ്രാം (എ​സ്‌​വി​ഇ​പി) ന​ട​പ്പാ​ക്കാ​ന്‍ പു​തു​താ​യി അ​നു​വ​ദി​ച്ച 10 ബ്ലോ​ക്കു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. കോ​ൺ​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ടും​ബ​ശ്രീ മെ​ഷീ​ന​റി-​ടെ​ക്നോ​ള​ജി എ​ക്സ്പോ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ 1500ഓ​ളം സം​രം​ഭ​ക​ര്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ള്‍, പാ​ന​ല്‍ ച​ര്‍ച്ച​ക​ള്‍, വി​ജ​യി​ച്ച സം​രം​ഭ​ക​രു​ടെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്ക​ല്‍, സം​രം​ഭ​ക മീ​റ്റ്, മെ​ഷീ​ന​റി-​ടെ​ക്നോ​ള​ജി എ​ക്സ്പോ, മി​ക​ച്ച സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ല്‍, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​മു​ണ്ടാ​കും.

"ഷീ ​സ്റ്റാ​ര്‍ട്ട്സ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷം കൊ​ണ്ട് സം​സ്ഥാ​ന​ത്ത് 1.5 ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യം. ഇ​തു​വ​ഴി മൂ​ന്ന് ല​ക്ഷ​ത്തോ​ളം ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ക്ക് തൊ​ഴി​ലും മി​ക​ച്ച വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യും. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 40,000 സം​രം​ഭ​ങ്ങ​ളെ​ങ്കി​ലും രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ സു​സ്ഥി​ര ഉ​പ​ജീ​വ​ന മാ​ര്‍ഗ​ങ്ങ​ള്‍ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള എ​സ്‌​വി​ഇ​പി പ​ദ്ധ​തി നി​ല​വി​ല്‍ 15 ബ്ലോ​ക്കു​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പു​തു​താ​യി നേ​മം (തി​രു​വ​ന​ന്ത​പു​രം), വെ​ട്ടി​ക്ക​വ​ല (കൊ​ല്ലം), കോ​യി​പ്രം (പ​ത്ത​നം​തി​ട്ട), ഏ​റ്റു​മാ​നൂ​ര്‍ (കോ​ട്ട​യം), ആ​ല​ങ്ങാ​ട് (എ​റ​ണാ​കു​ളം), പ​ഴ​യ​ന്നൂ​ര്‍ (തൃ​ശൂ​ര്‍), തൃ​ത്താ​ല (പാ​ല​ക്കാ​ട്), പെ​രു​മ്പ​ട​പ്പ് (മ​ല​പ്പു​റം), കു​ന്നു​മ്മ​ല്‍ (കോ​ഴി​ക്കോ​ട്), ത​ളി​പ്പ​റ​മ്പ് (ക​ണ്ണൂ​ര്‍) എ​ന്നീ 10 ബ്ലോ​ക്കു​ക​ളി​ല്‍ കൂ​ടി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം