കുക്കു പരമേശ്വരൻ
തിരുവനന്തപുരം: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നൽകി കുക്കു പരമേശ്വരൻ. സംഭവത്തിൽ പൊലീസ് മേധാവി രവദ ചന്ദ്രശേഖറിനാണ് കുക്കു പരാതി നൽകിയത്. മെമ്മറി കാർഡ് ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
ആരോപണം അടിസ്ഥാന രഹിതമാണ്, സാമൂഹിക മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നുവെന്നു, യൂട്യൂബ് ചാനലുകളുടെ ഭീഷണിപ്പെടുത്തുന്നു എന്നീവ പരാതിയിൽ പറയുന്നു. അമ്മ തെരഞ്ഞെടുപ്പിലെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയാണ് കുക്കു പരമേശ്വരൻ.