കുംഭമേളയിലെ വൈറൽ സുന്ദരിക്ക് കേരളത്തിൽ താലിക്കെട്ട്

 
Kerala

'മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്': സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി

മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തിയതിനു പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പെൺകുട്ടി പരാതി നൽകിയത്

Manju Soman

കൊച്ചി: മധ്യപ്രദേശ് പൊലീസിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേരള പൊലീസിനെ സമീപിച്ച് കുംഭമേളയിലെ വൈറൽ പെൺകുട്ടി. മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തിയതിനു പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പെൺകുട്ടി പരാതി നൽകിയത്. തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടിയുടെ ആവശ്യം. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കും പരാതി നൽകി.

തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തന്നെ ജീവിക്കാനാണ് താൽപ്പര്യമെന്നുമാണ് പൊലീസിനെ അറിയിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള വനിതാ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കൊച്ചിയിൽ എത്തിയിട്ടുള്ളത് എന്നാണ് വിവരം. മധ്യപ്രദേശ് പൊലീസ് സംഘം എത്തിയ കാര്യം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. എന്നാൽ ഇവർ കൊച്ചിയിൽ എത്തിയത് എന്തിനാണ് എന്നതിൽ അദ്ദേഹം മറുപടി നൽകിയില്ല.

പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻ ഖാനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് കമ്മിഷണർ മധ്യപ്രദേശ് പൊലീസിന് കൈമാറി. വിവാഹസമയത്ത് ഫർമാനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞാണ് പൊലീസ് സംഘം എത്തിയത് എന്നാണ് സൂചന. എന്നാൽ ഇയാളെ കണ്ടെത്താൻ പൊലീസിനായില്ല. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയുടേയും ഭർത്താവിന്റെയും മൊഴിയെടുത്തേക്കും. ഫർമാനെതിരെ മധ്യപ്രദേശിൽ റജിസ്റ്റർ ചെയ്ത പോക്സോ അടക്കമുള്ള കേസുകളാണ് അവിടെ നിന്നുള്ള പൊലീസ് സംഘം അന്വേഷിക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 16 വയസു മാത്രമേ പ്രായമുള്ളൂ എന്ന പരാതിക്കു പിന്നാലെയാണ് കേസെടുത്തത്.

ടി20 ടീമിൽ വൈഭവ്; ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സൂര്യകുമാർ പുറത്ത്

എംപിയും എംഎൽഎ‍യുമടക്കം വിചാരണ നേരിടണം; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്ക് തിരിച്ചടി

കോതമംഗലത്ത് വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം

മദ്യഷാപ്പുകൾ അടച്ചു പൂട്ടി വിജയ്; 10 ദിവസം കൊണ്ട് 717 ഔട്ട്‌ലെറ്റുകൾ പൂട്ടി

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം; വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ