കുംഭമേളയിലെ വൈറൽ താരത്തിന്‍റെ വിവാഹം എഡിജിപി അന്വേഷിക്കും

 
Kerala

കുംഭമേളയിലെ വൈറൽ താരത്തിന്‍റെ വിവാഹം എഡിജിപി അന്വേഷിക്കും

എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല

Aswin AM

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരവും നടിയുമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ഇക്കാര‍്യത്തിൽ എഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

പെൺകുട്ടിയുടെ വിവഹം നടത്തികൊടുക്കാൻ മുൻകൈയെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എന്നിവർക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. എഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികളുണ്ടാകുക.

ഔദ്യോഗിക ആശുപത്രി രേഖകൾപ്രകാരം 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചത്. അതായത് 2026 മാർച്ച് 11 ന് വിവാഹിത‍യാകുമ്പോൾ 16 വയസിന് താഴെയായിരുന്നു പ്രായമെന്നാണ് വിവരം. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്ന് തെളിഞ്ഞിരുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു