.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

'മറുനാടൻ മലയാളി' ജീവനക്കാരുടെ വീടുകളിലെ റെയ്‌ഡിനെതിരേ പത്രപ്രവർത്തക യൂണിയൻ

''മ​റു​നാ​ട​ൻ മ​ല​യാ​ളി​യു​ടെ മാ​ധ്യ​മ രീ​തി​യോ​ട് യോ​ജി​പ്പി​ല്ല. എ​ന്നാ​ൽ ഉ​ട​മയ്ക്കെതിരായ കേ​സി​ന്‍റെ പേ​രി​ൽ തൊ​ഴിലാളികളുടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹം''

MV Desk

തി​രു​വ​ന​ന്ത​പു​രം: ​പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​യെ കി​ട്ടി​യി​ല്ലെ​ന്ന പേ​രി​ൽ അ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള സ്ഥാ​പ​ന​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ന്ന പൊ​ലീ​സ് ന​ട​പ​ടി​യെ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (​കെ​യു​ഡ​ബ്ള്യു​ജെ)​ അ​പ​ല​പി​ച്ചു.

'മ​റു​നാ​ട​ൻ മ​ല​യാ​ളി' എ​ന്ന ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന ഉ​ട​മ ഷാ​ജ​ൻ സ്ക​റി​യ​ക്ക് എ​തി​രേ​യു​ള​ള കേ​സി​ന്‍റെ പേ​രി​ൽ അ​വി​ടെ തൊ​ഴി​ലെ​ടു​ക്കു​ന്ന സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യെ​ല്ലാം വീ​ടു​ക​ളി​ലും ബ​ന്ധു വീ​ടു​ക​ളി​ലും പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്. പ​ല​രു​ടെ​യും മൊ​ബൈ​ൽ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു. കേ​ര​ള​ത്തി​ൽ കേ​ട്ടു​കേ​ഴ്​​വി ഇ​ല്ലാ​ത്ത ന​ട​പ​ടി​യാ​ണി​തെ​ന്ന് യൂ​ണി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന​ത്തി​നും ഉ​ട​മ​യ്ക്കും എ​തി​രേ കേ​സു​ണ്ടെ​ങ്കി​ൽ അ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കു​റ്റ​ക്കാ​രാ​ണെ​ങ്കി​ൽ ശി​ക്ഷി​ക്കു​ക​യും വേ​ണം എ​ന്നു ത​ന്നെ​യാ​ണു യൂ​ണി​യ​ൻ നി​ല​പാ​ട്. മ​റു​നാ​ട​ൻ മ​ല​യാ​ളി​യു​ടെ മാ​ധ്യ​മ രീ​തി​യോ​ട് യൂ​ണി​യ​ന് യോ​ജി​പ്പും ഇ​ല്ല. എ​ന്നാ​ൽ ഉ​ട​മ​യ്ക്ക് എ​തി​രാ​യ കേ​സി​ന്‍റെ പേ​രി​ൽ അ​വി​ടെ തൊ​ഴി​ൽ എ​ടു​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യാ​കെ വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ ബാ​ബു​വും അ​റി​യി​ച്ചു. ഉ​ട​മ​യെ കി​ട്ടി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്നാ​കെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി കേ​ര​ള പൊ​ലീ​സി​ന്‍റെ അ​ന്ത​സ് കെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ