ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ഈടായി വാങ്ങിയ ഭൂമി മറിച്ചു വിറ്റു; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ എസ്ഐടിക്ക് പരാതി

സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈട് നൽകിയ ഭൂമിയാണ് പോറ്റി മറിച്ചു വിറ്റത്

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ വീണ്ടും പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് എസ്ഐടിക്ക് ഇത് സംബന്ധിച്ച പരാതി നൽകിയത്. 2020 ൽ തട്ടിപ്പു നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്‍റ് ഭൂമിയാണ്. ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നു. അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കി എന്നാൽ, ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.

കഴക്കൂട്ടം സ്വദേശിയ്ക്കാണ് ഭൂമി പോറ്റി സ്ഥലം വിറ്റത്. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈയിൽ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഉറപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് യുവതി പരാതി നൽകിയത്.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം