കാസർകോട് ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ
കാസർകോട്: കാസർകോട് ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞ് സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബസ് സ്റ്റോപ്പിന് മുകളിലേയക്കാണ് സംരക്ഷണ ഭിത്തി വീണത്.
ബസ് സ്റ്റോപ്പിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്നുളള ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഗതാഗതം പൂർണമായും സ്തംഭിക്കുകയും ചെയ്തു.
മഴയുളളതിനാൽ മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് വീണ്ടും ചെറിയ തോതിൽ മണ്ണ് താഴേയ്ക്ക് പതിക്കുന്നുണ്ട്. മണ്ണ് നീക്കം ചെയ്യലും അപകടകരമാണ്.
പലയിടങ്ങളിലും വിളളൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നത് താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.