പരോൾ തീരുന്നതിന്‍റെ അവസാന ദിവസം കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ചു 
Kerala

പരോൾ തീരുന്നതിന്‍റെ അവസാന ദിവസം കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്

Namitha Mohanan

പത്തനംതിട്ട: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനെതിട്ട ഏഴംകുളത്താണ് സംഭവം. പുതുമലപാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്. പരോളിന്‍റെ അവസാന ദിവസമാണ് വീടിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്. ഏറെ നാളത്തെ ജയിൽ വാസത്തിനു ശേഷമാണ് മനോജ് പരോളിൽ ഇറങ്ങി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് പരോൾ കഴിയാനിരിക്കെയാണ് മരണം.