ബാലചന്ദ്രമേനോൻ 
Kerala

ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടി; അഭിഭാഷകൻ അറസ്റ്റിൽ

സാമൂഹിക മാധ്യങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം സ്വദേശിയായ അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റലായത്.

സാമൂഹിക മാധ്യങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതി മിനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. ബാലചന്ദ്രമേനോനിൽ നിന്നും പണം തട്ടാൻ മിനുവും സംഗീതും ഗുഢാലോചന നടത്തിയെന്നാണ് കേസ്. കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്