വേടൻ

 
Kerala

കാത്തിരുന്ന കാലമേ... ; എൽഡിഎഫിന് വേണ്ടി പാടി അഭിനയിച്ച് വേടൻ|Video

ഒന്നായി നമുക്ക് നവകേരളത്തിലേക്ക് മുന്നേറാം എന്ന ക്യാപ്ഷനോടെയാണ് ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ മൂന്നാമൂഴം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രചാരണ ഗാനത്തിൽ പാടി അഭിനയിച്ച് റാപ്പർ വേടൻ. കാത്തിരുന്ന കാലമേ, നാം നടന്ന ദൂരമേ എന്നു തുടങ്ങുന്ന ഗാനത്തിൽ സർക്കാരിന്‍റെ വിവിധ പദ്ധതികളും നേട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നായി നമുക്ക് നവകേരളത്തിലേക്ക് മുന്നേറാം എന്ന ക്യാപ്ഷനോടെയാണ് ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ സിത്താര കൃഷ്ണകുമാർ പാടിയ അന്തിവിണ്ണിൽ അമ്പിളിക്കല എന്ന ഗാനം സിപിഎം പ്രചാരണത്തിന് വലിയ ഊർജം പകർന്നിരുന്നു. വേടന്‍റെ ഗാനവും അത്തരത്തിലൊരു ഊർജം നൽകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

ഇത്തവണത്തെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടൻ സ്വന്തമാക്കിയിരുന്നു. പുലിപ്പല്ല് കൈവശം വച്ചതിനും, ഫ്ലാറ്റിൽ കഞ്ചാവ് സൂക്ഷിച്ചതിനും വേടനെതിരേ കേസുണ്ട്. നിലവിൽ ബലാത്സംഗക്കേസിൽ ജാമ്യത്തിലാണ് വേടൻ.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു