Symbolic image 
Kerala

മകളെ ശല്യം ചെയ്തത് വിലക്കി; പ്രതികാരമായി അച്ഛനെ കൊല്ലാന്‍ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു

മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ടത്.

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാന്‍ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ട പ്രതി പിടിയിൽ. കേസുമായി ബന്ധപ്പെട്ട് കോടന്നൂർ സ്വദേശി കിച്ചു (30) വിനെ പൊലീസ് പിടികൂടി. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്‍റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തിവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടുപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്.

തിങ്കളാഴ്ച മൂന്നരയോടെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ വീടുനു സമീപം ആരോ എത്തിയ ശബ്ദം വീട്ടുകാർ കേട്ടിരുന്നു. അതിനിടെ ഇയാൾ പാമ്പിനെ വീടിനകത്തേക്ക് എറിയുകയും ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീട്ടിനുള്ളിൽ ഇട്ട പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാൽ നമ്പർ മനസിലാക്കിയ പൊലീസ് പ്രതിയെ പിടികൂടി. പാമ്പിനെ എറിഞ്ഞുവെന്ന് സമ്മതിച്ച പ്രതിയെ കോടതിയിൽ റിമാന്‍ഡ് ചെയ്തു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം