മിൽമ ക്ഷീര സഹകരണസംഘങ്ങളിൽ മിന്നൽ പരിശോധന

 
Kerala

എറണാകുളത്ത് മിൽമ ക്ഷീര സഹകരണസംഘങ്ങളിൽ മിന്നൽ പരിശോധന

ചെയർമാൻ ചട്ടം ലംഘിച്ച് ഭരണസമിതിയിൽ കടന്നുയറിയെന്ന പരാതിയിലാണ് പരിശോധന

Jisha P.O.

കൊച്ചി: എറണാകുളം വാരപ്പെട്ടി, പുത്തൻ കുരിശ് മിൽമ ക്ഷീര സഹകരണസംഘങ്ങളിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ചട്ടം ലംഘിച്ച് ഭരണസമിതിയിൽ കടന്നുയറിയെന്ന പരാതിയിലാണ് പരിശോധന.

ചെയർമാനും ബോർഡ് അംഗങ്ങളും ക്ഷീരകർഷകർ അല്ലെന്നും വർഷം 500 ലിറ്റർ പാൽ സ്വന്തമായി അളക്കുന്ന കർഷകനെയേ ഭരണസമിതി അംഗമാകാന്ഡ കഴിയൂയെന്നാണ് പരാതി. പുറത്ത് നിന്നും പാൽ കൊണ്ടുവന്ന് സംഘത്തിൽ സ്വന്തം പേരിൽ അളക്കുന്നുവെന്നും പരാതിയുണ്ട്.

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാന്‍റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സി.എൻ. വത്സലൻ പിള്ളയുടെ വീട്ടിലാണ് പരിശോധന. മിൽമ ഡയറക്‌ടർ ബോർഡംഗം പി.എസ്. നജീബിന്‍റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയിലാണ് മിന്നൽ പരിശോധന നടക്കുന്നത്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍