Kerala

ആറ്റുകാൽ പൊങ്കാല; സമ്പൂർണ മദ്യ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്‌ടറുടെ ഉത്തരവ്

സ്ത്രീകളുൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ മദ്യ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഉത്തരവിറക്കി. സ്ത്രീകളുൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

മാർച്ച് 6-7 മണിവരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലെയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചു. ഈ ഉത്തരവിന് വിരുദ്ധമായി മദ്യം വിതരണം ചെയ്യുവാനോ വിൽക്കാനോ പാടില്ലെന്നും കളക്‌ടർ അറിയിച്ചു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ